കുന്നത്തൂരിന്റെ ഹൃദയമായി നിലനിൽക്കുന്ന ശാസ്താംകോട്ട കായൽ ഒരോ മലയാളികളുടെയും അഭിമാനവും കൊല്ലക്കാരുടെ സ്വകാര്യ അഹന്കാരവുമാണ്!! ചരിത്രപ്രസിദ്ധവും പൗരാണികതയും വിവിധ സംസ്കാരങളുടെ സമന്യയ ഭൂമിയും കേരളീയ ചരിത്രവുമായി ഇഴുകി ചേരുന്ന സമ്പന്നമായ ഒരു ഭൂത കാലവും പേറുന്ന മഹാ സംസ്കൃതിയുടെ ഭാഗമായിരുന്ന തടാക തീരം! ദേശിങനാടിന്റെ ശുദ്ധജല ദൗർബല്ല്യം പരിഹരിക്കുന്നതിൽ തടാകത്തിന്റെ പന്ക് വിസ്മരിക്കാൻ കഴിയാത്ത ഒന്നാണ് ! പ്രക്രൃതി കനിഞരുളിയ സൗന്ദരൃം പേറുന്ന തടാകവും ചുറ്റുവട്ടവും സന്ദർശകർക്കു ഹൃദ്യ മായ അനുഭവമാണ് നൽകിയിരുന്നത്! എന്നാൽ ആധുനിക വികസനങളുടെ ഭ്രമം മുത്ത ഭൂമാഫിയകളുടെ വിവേക രഹിതമായ പ്രകൃതി ചുഷണത്തിന്റെ തിക്തഫലം മുഴുവൻ പേറി മരണാസന്നമായി മാറയിരിക്കുക്കുകയാണ് ശുദ്ധജലതടാകം, മൃത പ്രായമായ തടാകം വിസ്മ്റിതിയിലേക്കു ആണ്ടു പോയ് കൊണ്ടിരിക്കുന്നു, മാറി മാറി വരുന്ന ഭരണ കൂടങൾ തടാകസംരക്ഷണത്തിനായി പദ്ധതികളും പാക്കേജുകളും പ്രഖ്യാപിക്കുന്നുണ്ടന്കിലും അത് കടലാസ്സിൽ തന്നെ ഒതുങ്ങുകയാണ്, ഒരോ വരൾച്ചയിലും തടാകം മരുഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഒാർക്കുക 'പ്രകൃതിയെ മരിക്കാൻ അനുവദിക്കരുത് കാരണം നാം തന്നെയാണ് മരിക്കുന്നത്..!